ശബരിമല പാതയിലെ പ്രധാന സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകണമെന്ന് ആവിശ്യം

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്ഥലനാമം സൂചിപ്പിക്കാന്‍ വെച്ചിരുന്ന ബോര്‍ഡില്ല, നിലവില്‍ പൈപ്പുകള്‍ മാത്രമായി. സ്ഥലത്തെ കാടു നീക്കം ചെയ്തപ്പോഴാണ് ബോര്‍ഡ് ദൃശ്യമായത്. മുക്കട-ഇടമണ്‍ – അത്തിക്കയം എം.എല്‍.എ റോഡിലെ പൊന്നമ്പാറ റബര്‍ ബോര്‍ഡ് ചെല്ലപ്പന്‍ഗേറ്റിന് സമീപത്താണ് ഇത്. ബോര്‍ഡ് പൈപ്പില്‍ നിന്നും ഇളകി താഴെ വീണിട്ട് നാളുകളായി. ഇത് പുനസ്ഥാപിച്ചിട്ടില്ല. അന്യസംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ ധാരാളം സഞ്ചരിക്കുന്ന പാതയിലാണ് ഇത്.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ നാളുകള്‍ മാത്രം അവശേഷിക്കെ ബോര്‍ഡുകള്‍ സ്ഥാപിക്കാതെ പോകുന്നത് മൂലം തീര്‍ത്ഥാടകര്‍ക്ക് വഴി തെറ്റാന്‍ ഇടയാകും. ഈ പാതയില്‍ കൂടുതലും രാത്രികാലങ്ങളിലാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കാറുള്ളത്. ബോര്‍ഡില്ലെങ്കില്‍ ഇവര്‍ക്ക് വഴി തെറ്റും എന്നത് ഉറപ്പാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പോലീസ് വെച്ച ബോര്‍ഡായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായത്. ഇത്തവണ പൊതുമരാമത്ത് അധികൃതര്‍ ഇടപെട്ട് പാതയിലെ പ്രധാന സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...