പത്തനംതിട്ട: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് “ആശ്വാസ്”ഭക്ഷണ വണ്ടിയുടെ ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി കെ.എസ്.ആർ.ടി.സി ഭക്തർക്ക് സേവനമൊരുക്കാൻ മൊബൈൽ യൂണിറ്റുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്. ചീഫ് ഓഫീസ് അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് കഴിഞ്ഞ കുറേ വർഷങ്ങളായി ശബരിമല മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനം നടത്തിവന്നിരുന്ന ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് മൊബൈൽ യൂണിറ്റ് എന്ന ആശയത്തിന് രൂപം നൽകിയത്. കെപിസിസി സംസ്കാര സാഹിതി ചെയർമാൻ സി.ആർ മഹേഷ് എംഎൽഎ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് മെമ്പർ വിറ്റി അജോമോൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, നാടക സിനിമാ നടൻ ആദിനാട് ശശി, തഴവ പഞ്ചായത്ത് മെമ്പർ എം മുകേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ലിനു മാത്യു മള്ളേത്ത്, റിജോ വള്ളംകുളം, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിബിൻ ചിറക്കടവിൽ, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സുനിൽ യമുന, റ്റിജോ സാമുവേൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങമംഗലം, ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ, ബിജു മലയിൽ കടമ്മനിട്ട, കുമ്മണ്ണൂർ ഫൈസൽ, മാരിക്കണ്ണൻ, അജ്മൽ അലി, അജ്മൽ കരീം, റോബിൻ മുട്ടുകുടുക്ക, സജികുമ്പഴ,തങ്കച്ചൻ വല്യവീട്ടിൽ എന്നിവർ പ്രസംഗിച്ചു.