കൊച്ചി : പ്രമുഖ ചലച്ചിത്ര സംവിധായകന്‍ എ.ബി.രാജ് അന്തരിച്ചു. 95 വയസായിരുന്നു. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്.
ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലാണ് ആന്റണി ഭാസ്കര്‍ രാജ് എന്ന എ.ബി.രാജിന്റെ ജനനം. തമിഴ്‍നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ 1947 ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വര്‍ഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം കളിയല്ല കല്യാണം. പിന്നീട് കണ്ണൂര്‍ ഡീലക്സ്, ഡെയ്ഞ്ചര്‍ ബിസ്കറ്റ് , എഴുതാത്ത കഥ , ലോട്ടറി ടിക്കറ്റ് തുടങ്ങിയവ ഉള്‍പ്പടെ 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായ എ ബി രാജ് 1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച് രാജ് റ്റി ആര്‍ സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി. ജഗ്താപ് നൊട്ടാണിയുടെ സഹായിയായി. ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ “ബ്രിഡ്ജ് ഇന്‍ ദി റിവര്‍ ക്വയി” എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡകംസു ടൗണ്‍ എന്ന സിംഹള ചിത്രം റിലീസായി. ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം. ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്.
ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മൂന്നു മക്കള്‍ ജയപാല്‍, മനോജ്, ഷീല ശരണ്യ എന്ന അറിയപ്പെടുന്ന തമിഴ് മലയാളി നടി.