അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്ന് ഉപദ്രവിച്ചു ; പരാതിയുമായി പെണ്‍കുട്ടിയും പിതാവും ; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അമ്മയ്ക്കൊപ്പം ചേര്‍ന്ന്‌ ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ആര്‍എസ്‌എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പവിത്രേശ്വരം കിഴക്കേ മറനാട് ശരത് ഭവനില്‍ അതുല്‍ കൃഷ്ണന്‍ എന്ന ശരത് പുത്തൂര്‍ ചെറുപൊയ്കയിലെ പെൺകുട്ടിയുടെ അമ്മ എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും തമ്മിലുള്ള ബന്ധം മകള്‍ അച്ഛനെ അറിയിച്ചതിന്റെ  ദേഷ്യമാണ് ഇരുവരും പെൺകുട്ടിയെ ഉപദ്രവിക്കാൻ കാരണമായത്. അറസ്റ്റിലായ അതുല്‍ കൃഷ്ണന്‍ സ്വകാര്യ ബസ്– ടിപ്പര്‍  ഡ്രൈവറാണ്. മാറനാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിലടക്കമുള്ള നിരവധി കേസുകളില്‍ പ്രതി കൂടിയാണ് അതുല്‍ കൃഷ്ണന്‍. അച്ഛനും മകളും റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...