‘ഇരട്ട’യുടെ സംവിധായകന്‍ ബോളിവുഡിലേക്ക് ; നിര്‍മ്മാണം ഷാരൂഖ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി ; ഇരട്ട എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകാംഗീകാരം നേടിയ സംവിധായകന്‍ രോഹിത്ത് എം ജി കൃഷ്ണന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് നിര്‍മ്മാണം. ഫെബ്രുവരി 27 ന് റെഡ് ചില്ലീസിന്‍റെ ഓഫീസില്‍ നിന്നുള്ള തന്‍റെ ഒരു ചിത്രം രോഹിത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ബോളിവുഡ് ചിത്രം ചെയ്യാന്‍ ഒരുങ്ങുന്ന വിവരം ഒടിടി പ്ലേയോടാണ് രോഹിത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒരു തിരക്കഥ എഴുതാനുള്ള ഓഫര്‍ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. രചനയുടെ തിരക്കിലാണ് ഞാനിപ്പോള്‍. നേരിട്ടുള്ള ഒരു ബോളിവുഡ് ചിത്രമായിരിക്കും അത്. ചിത്രം ഇരട്ടയുടെ റീമേക്ക് അല്ലെന്നും ഇരട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്റ്റ് ആയിരിക്കുമെന്നും രോഹിത്ത് പറയുന്നു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആയിരിക്കുമോ നായകന്‍ എന്ന ചോദ്യത്തിന് ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും പറയുന്നു അദ്ദേഹം.

അതേസമയം പഠാന്‍ നേടിയ റെക്കോര്‍ഡ് വിജയത്തിന്‍റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. നാല് വര്‍ഷത്തിനു ശേഷം അദ്ദേഹം നായകനായി തിയറ്ററുകളിലെത്തിയ ചിത്രം നിലവില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച ഹിന്ദി സിനിമയാണ്. ഇന്ത്യയില്‍ നിന്ന് 500 കോടിയും ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിയും ചിത്രം നേടിയിരുന്നു. യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. ജവാന്‍, ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മറ്റു പ്രോജക്റ്റുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...