ഹൈദരാബാദ് : പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുറച്ചുനാള്‍ മുമ്പ് തന്റെ കുടുംബാംഗങ്ങള്‍ക്ക് നേരിയ പനി വന്നതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മരുന്ന് കഴിച്ച ശേഷം പനി ശമിച്ചുവെങ്കിലും കോവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചുവെന്നും ഒടുവില്‍ കോവിഡ് -19 ഫലങ്ങള്‍ പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രാജമൗലിയും കുടുംബാംഗങ്ങളും വീട്ടില്‍ സ്വയം ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു. കുടുംബത്തില്‍ ആരും ഇപ്പോള്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തന്റെ കുടുംബാംഗങ്ങള്‍ പൂര്‍ണമായും സുഖം പ്രാപിക്കാന്‍ കാത്തിരിക്കുകയാണെന്നും മാരകമായ വൈറസ് ബാധിച്ച മറ്റ് ആളുകളെ സഹായിക്കുന്നതിനായി പ്ലാസ്മ ദാനം ചെയ്യാമെന്ന പ്രതീക്ഷയിലാണെന്നും രാജമൗലി വെളിപ്പെടുത്തി.
രാജമൗലി തന്റെ കരിയറിലെ മറ്റൊരു വലിയ ബിഗ് ബജറ്റ് ചിത്രമായ ആര്‍ആര്‍ആറിന്റെ ചിത്രീകരണം പുനരാരംഭിക്കാന്‍ കാത്തിരിക്കുകയാണ്. ആര്‍ആര്‍ആറിന്റെ ട്രയല്‍ ഷൂട്ട് നടത്തേണ്ടതായിരുന്നുവെങ്കിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കൊറോണ വൈറസ് പോസ്റ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ അത് റദ്ദാക്കേണ്ടിവന്നു.
രണ്ട് വലിയ ടോളിവുഡ് സൂപ്പര്‍താരങ്ങളായ ജൂനിയര്‍ എന്‍ടിആറിനെയും രാം ചരനെയും ആദ്യമായി ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പീരിയഡ് ഡ്രാമയാണ് ആര്‍ആര്‍ആര്‍. 450 കോടി രൂപയുടെ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2021 ജനുവരി 8 ന് റിലീസ് ചെയ്യും.