സൂറത്ത് : സൂറത്തിലെ കാതോര്‍ ഗ്രാമത്തില്‍ മലിനമായ കുടിവെള്ളം ഉപയോഗിച്ച ആറ് പേര്‍ മരിച്ചു, 50 ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യ ഉദ്യോഗസ്ഥര്‍ വിവേക് നഗര്‍ കോളനിയിലെത്തി ഗ്രാമീണര്‍ക്ക് ക്ലോറിന്‍ മരുന്ന് വിതരണം ചെയ്യുന്നതിനുമുമ്പ് മെയ് 30, 31 തീയതികളിലാണ് സംഭവം.
ഗ്രാമീണര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം ബാധിച്ച ഗ്രാമീണര്‍ അടുത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് പ്രാദേശിക നേതാവ് ദര്‍ശന്‍ നായക് ആരോപിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നത് മൂലം ഗ്രാമവാസികള്‍ രോഗബാധിതരാണെന്ന് ഇദ്ദേഹം പറയുന്നു.
പരിശോധനയില്‍ കുടിവെള്ള പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടെന്നും അത് ഡ്രെയിനേജ് വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തി. സൂററ്റ് മേയര്‍ ഹേമലി വോഗവാല ബുധനാഴ്ച സ്ഥിതിഗതികള്‍ വിശദീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ ആശ്വാസധനമായി പ്രഖ്യാപിച്ചു. കോളനിയിലേക്കുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ വാട്ടര്‍ ടാങ്കറുകള്‍ നല്‍കുമെന്ന് വോഗവാല പറഞ്ഞു. പൈപ്പ് ലൈനുകള്‍ വഴി ഗ്രാമീണരുടെ വീടുകളില്‍ എത്തുന്ന വെള്ളം പരിശോധിക്കുന്നതിനായി വാട്ടര്‍ ടെസ്റ്റിംഗ് വാനുകളും അയക്കും.