Thursday, May 30, 2024 9:41 pm

അംഗപരിമിതിയും നിത്യരോഗങ്ങളും, 600 രൂപയുടെ പെൻഷനുള്ളത് 38 മാസമായി കിട്ടിയില്ലെന്ന് മനുഷ്യവകാശ കമ്മീഷനിൽ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകി വരുന്ന 600 രൂപയുടെ പ്രതിമാസ പെൻഷൻ സമയബന്ധിതവും കാര്യക്ഷമമായും വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വളരെ തുച്ഛമായ ധനസഹായം യഥാസമയം ലഭ്യമാക്കാത്തത് ഖേദകരമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. അംഗപരിമിതനും നിത്യരോഗിയുമായ വ്യക്തി തനിക്ക് 38 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.

തിരുവനന്തപുരം ജില്ലയിൽ ആശ്വസകിരണം പദ്ധതിയിൽ 2021 ജൂലൈ വരെയുള്ള തുക മാത്രമാണ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈഫ് സർട്ടിഫിക്കേറ്റ്, പുതുക്കിയ വ്യക്തി വിവരങ്ങൾ എന്നിവ ഓഫീസിൽ ലഭിക്കുന്ന മുറയ്ക്ക് ഫണ്ട് ലഭ്യതക്കനുസരിച്ച് തുടർ ധനസഹായം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് തുക ലഭിക്കാത്തത് സാങ്കേതിക പ്രശ്നം കാരണമാണെന്നാണ് വകുപ്പിന്റെ വാദം. ഇക്കാര്യം പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. കുന്നത്തുകാൽ നാറാണി സ്വദേശി കെ. ഗോപി സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക്യാബിൻ ക്രൂ പിടിയിൽ

0
കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്...

ലഹരിക്കെതിരായ എക്സൈസ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ...

എകെജി സെന്റർ ആക്രമണക്കേസില്‍ കുറ്റപത്രം അംഗീകരിച്ച് കോടതി

0
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസില്‍ കുറ്റപത്രം അംഗീകരിച്ച് കോടതി. ജൂൺ 13...