ഭിന്നശേഷി വയോജന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിശീലന പരിപാടി ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭിന്നശേഷി വയോജന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി പദ്ധതികള്‍ നടപ്പിലാക്കും എന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സാമൂഹ്യനീതിവകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളുടെ കെയര്‍ടേക്കര്‍മാരെ പങ്കെടുപ്പിച്ചു നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങള്‍ പത്തനംതിട്ട ജില്ലയിലാണ് എന്നും വൃദ്ധമാതാപിതാക്കള്‍ സ്വന്തം ഭവനങ്ങളില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട് വൃദ്ധസ്ഥാപനങ്ങളില്‍ അഭയംതേടുമ്പോള്‍ അവര്‍ക്ക് അവകാശ അധിഷ്ഠിതമായ സേവനങ്ങളുംപരിചരണങ്ങളും പുനരധിവാസം പ്രവര്‍ത്തനങ്ങളും ഫലപ്രദമായ രീതിയില്‍ നടത്തുന്നതിന് ജില്ലാപഞ്ചായത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പരിശീലനപരിപാടിയില്‍ ക്ഷേമസ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമാനുസൃതമായ ഉറപ്പുവരുത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് പത്തനംതിട്ട ജില്ലാസാമൂഹികനീതി ഓഫീസര്‍ ബി.മോഹനന്‍ ക്ലാസ് നയിച്ചു .വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രി സൈക്യാട്രിസ്റ്റ് ഡോക്ടര്‍ എസ്.നയന,പാലിയേറ്റീവ് നേഴ്സ് എസ്.ആശ, പാല്ലിയേറ്റീവ് കോര്‍ഡിനേറ്റര്‍ അനു, ഡയറ്റീഷ്യന്‍ ശിഖഗോപിനാഥ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ പുനലൂര്‍ സോമരാജന്‍ , ബി.മോഹനന്‍, ഷംലബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...