തിരുവനന്തപുരം: 2021 ല്‍ കേരളാ നിയമസഭ തിരഞ്ഞെടുപ്പില്‍, അംഗവൈകല്യം ബാധിച്ച് പോളിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാം. താല്‍പര്യമുള്ളവര്‍ വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയത്തിലെ ട്രോള്‍ഫ്രീ നമ്പരായ 1950 ലേക്ക് ജനുവരി 20ന് വൈകീട്ട് അഞ്ചിനകം വിളിച്ചറിയിക്കണം
കോവിഡ് രോഗികള്‍ക്കും 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് തിരഞ്ഞെടുക്കാം. തപാല്‍ വോട്ടിന് ആഗ്രഹമുള്ള ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ണ മേല്‍വിലാസത്തോടെ അതത് വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കണം. ഇതനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കും. തപാല്‍ വോട്ടിന്‍റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് തീരുമാനിച്ച് അറിയിക്കും.