Thursday, July 3, 2025 6:07 pm

ഭരണത്തില്‍ പിടിമുറുക്കി മുഖ്യമന്ത്രി ; സിപിഐ കൈകാര്യം ചെയ്യുന്ന ദുരന്ത നിവാരണ വകുപ്പും ഏറ്റെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പിന്നാലെ സിപിഐ കൈകാര്യം ചെയ്തിരുന്ന ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലെ ഉഭയകക്ഷി ചർച്ച അവസാന ഘട്ടത്തിലാണ്. തുടർച്ചയായ പ്രളയങ്ങൾക്ക് ശേഷം പ്രാധാന്യമുയർന്ന വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യു മന്ത്രിയുടെ അധികാരങ്ങൾ ദുർബലമാകും.

2005ലാണ് കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്ത് നിലവിൽ വന്നത്. ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേർത്ത് ചട്ടങ്ങൾ വന്നതോടെ തുടക്കം മുതൽ റവന്യു വകുപ്പുമായി ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. ഓഖി ചുഴലിക്കാറ്റിനും, 2018ലെയും 2019ലെയും പ്രളയങ്ങൾക്കും ശേഷം ദുരന്ത നിവാരണ വകുപ്പിന്റെ  പ്രാധാന്യം കൂടി. പ്രകൃതി ക്ഷോഭങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കണം എന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് സിപിഎം മുൻകൈയ്യെടുത്ത് നീക്കം തുടങ്ങിയത്. സിപിഎം – സിപിഐ നേതൃത്വങ്ങൾ നടത്തിയ ചർച്ചകളിൽ കാര്യമായി വിയോജിപ്പുകളും ഉയർന്നിട്ടില്ല.

ഒന്നാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർക്കാൻ ആലോചനകൾ നടന്നിരുന്നു. അന്ന് സിപിഐ നേതൃത്വത്തിന്റെ  എതിർപ്പും ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീർണതകളുമാണ് തടസമായത്. വിദഗ്ദ്ധ അംഗങ്ങളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സംവിധാനമാക്കാനാണ് നീക്കം. ജില്ലകളിൽ കളക്ടർമാരാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അധികാര കേന്ദ്രം. പുതിയ മാറ്റങ്ങളിൽ റവന്യുമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ അവസരമൊരുങ്ങും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായകമായ ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. ഒന്നാം മന്ത്രിസഭയെക്കാൾ കൂടുതൽ വകുപ്പുകൾ ഏറ്റെടുത്ത് രണ്ടാമൂഴത്തിൽ പിടിമുറുക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന്...

0
കോട്ടയം : മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി...

കോട്ടയം മെഡിക്കൽ കോളജിൽ ഓപ്പറേഷൻ നടത്താനുള്ള സാധനങ്ങൾ വാടകക്ക് എടുക്കേണ്ടിവന്നുവെന്ന് രോഗിയുടെ ബന്ധു

0
കോട്ടയം: ഓപ്പറേഷൻ നടത്താനുള്ള സാധനങ്ങളില്ലാത്തതിനാൽ പുറത്തുനിന്ന് വാടകക്ക് എടുത്താണ് ഓപ്പറേഷൻ നടത്തിയതെന്ന്...

ആരോഗ്യരംഗം നാഥനില്ല കളരി ; വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് കെ സി വേണുഗോപാൽ

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി...

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...