തൃശൂർ : പനമുക്കിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താൻ ദുരന്തനിവാരണ സേനയെത്തി. പനമുക്ക് സ്വദേശി ആഷിക്കിനെ(23) ഇന്നലെ വൈകിട്ട് 6.30ഓടെയാണ് കാണാതായത്. വെളുപ്പിന് അഞ്ചരയോടെ ദുരന്തനിവാരണ സേന ആഷിക്കിനായി തിരച്ചിൽ തുടങ്ങി. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. വഞ്ചിയിലുണ്ടായിരുന്ന രണ്ട് യുവാക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി പോകുമ്പോഴാണ് മറിഞ്ഞത്.
വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായ സംഭവം ; തിരച്ചിലിന് ദുരന്തനിവാരണ സേനയെത്തി
RECENT NEWS
Advertisment