Friday, May 9, 2025 11:04 am

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർത്ത സിപിഎമ്മുമായി സഹകരിച്ചാൽ അച്ചടക്ക നടപടി : കെപിസിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി പി എമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി കെ പി സി സി. അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം കെ പി സി സി യോഗം തീരുമാനിച്ച ഈ നിലപാടിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സഹകരണ മേഖലയുടെ സംരക്ഷണത്തിനും വിശ്വാസ്യത വീണ്ടെടുക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും കെ പി സി സി വ്യക്തമാക്കി.

സി പി എമ്മിന് നില്‍ക്കള്ളിയില്ലാതായപ്പോഴാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്. സി പി എം സഹകരണ മേഖലയില്‍ നടത്തിയ തീവെട്ടിക്കൊള്ളയുടേയും ശതകോടികളുടെ ബിനാമി ഇടപാടുകളുടേയും വിഴുപ്പുപാണ്ഡം ചുമക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ജനങ്ങളാല്‍ ഒറ്റപ്പെട്ട സി പി എം രക്ഷപെടാന്‍ വേണ്ടിയാണ് യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്. ഈ വിഷയത്തിൽ ഒറ്റക്ക് സമരം ചെയ്യാനുള്ള ആർജ്ജവവും തന്റേടവും സംഘടനാബലവും കോൺഗ്രസിനുണ്ടെന്നും കെ പി സി സി അഭിപ്രായപ്പെട്ടു.

സാധാരണക്കാരുടെ നിക്ഷേപമാണ് സി പി എം മോഷ്ടിച്ചത്. നിക്ഷേപകരുടെ കണ്ണീരിന് സി പി എം മറുപടി പറയേണ്ടിവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നതാണ് ഈ വിഷയത്തില്‍ കെ പി സി സിയുടെ നിലപാട്. സഹകരണ മേഖലയിലെ പുഴുകുത്തുകളെ സംരക്ഷിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും നാടിന്റെയും ജീവനാഡിയായ സഹകരണ മേഖലയെ തട്ടിപ്പ് സംഘത്തില്‍ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. സി പി എം ഭരണസമിതി വരുത്തിവച്ച ബാധ്യത മറ്റു സഹകരണ ബാങ്കുകളിലെ ഫണ്ട് ഉപയോഗിച്ച് പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകള്‍ ഇതിനോട് സഹകരിക്കേണ്ടതില്ലെന്നും കെ പി സി സി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിങ്ങാലിപ്പാടശേഖരങ്ങളിലെയും മഞ്ഞനംകുളം പാടശേഖരത്തേയും വെള്ളക്കെട്ടിന് പരിഹാരം കാണാൻ അടിയന്തിര നടപടി വേണം ; യു.ഡി.എഫ്

0
പന്തളം : പന്തളം നഗരസഭയിലെ കരിങ്ങാലിപ്പാട ശേഖരങ്ങളിലെയും മഞ്ഞനംകുളം പാടശേഖരത്തേയും...

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

0
മലപ്പുറം : മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ്...

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തു ; വിവാഹത്തില്‍നിന്ന് പിന്മാറി വധു

0
ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച്...

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920...