ആവേശജയത്തിന് പിന്നാലെ അഫ്ഗാന്‍ സൂപ്പർ താരത്തെ താക്കീത് ചെയ്ത് ഐസിസി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന് താക്കീതുമായി ഐസിസി. മത്സരത്തില്‍ റണ്ണൗട്ടായി പുറത്തായശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ അരിശത്തോടെ ബൗണ്ടറി റോപ്പിലും ഡഗ് ഔട്ടിലെ കസേരയിലും ബാറ്റുകൊണ്ട് അടിച്ചതിനാണ് ഗുര്‍ബാസിനെ താക്കീത് ചെയ്തത്. ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് ഗുര്‍ബാസ് ലെവല്‍-1 കുറ്റം ചെയ്തതായി മാച്ച് റഫറിമാരുടെ പാനല്‍ കണ്ടെത്തി. ഗുര്‍ബാസ് തെറ്റ് അംഗീകരിച്ചതിനാല്‍ ശിക്ഷ താക്കീതിലും ഒരു ഡി മെറിറ്റ് പോയന്‍റിലും പരിമിതപ്പെടുത്തുകയാണെന്ന് ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ ഓപ്പണറായി ഇറങ്ങിയ ഗുര്‍ബാസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 57 പന്തില്‍ 80 റണ്‍സടിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗുര്‍ബാസ് പക്ഷെ പത്തൊമ്പതാം ഓവറില്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായി.

ഇല്ലാത്ത റണ്ണിന് ശ്രമിച്ച ഗുര്‍ബാസിനെ ഡേവിഡ് വില്ലിയുടെ ത്രോയില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ് റണ്ണൗട്ടാക്കിയത്.114 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷം ഇബ്രാഹിം സര്‍ദ്രാന്‍റെയും റഹ്മത്ത് ഷായുടെയും വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായതിന് പിന്നാലെയാണ് സെഞ്ചുറിയിലേക്ക് കുതിച്ച ഗുര്‍ബാസ് കൂടി അപ്രതീക്ഷിതമായി റണ്ണൗട്ടായി പുറത്തായത്. ഇതിലെ നിരാശയാണ് താരം ഔട്ടായി മടങ്ങുമ്പോള്‍ ബൗണ്ടറി റോപ്പിനോടും ഡഗ് ഔട്ടിലെ കസേരയോടും തീര്‍ത്തത്.ഇതിന് പിന്നാലെയാണ് താക്കീതും ഡിമെറിറ്റ് പോയന്‍റും ശിക്ഷയായി ഐസിസി വിധിച്ചത്. അടുത്ത 24 മാസം വരെ ഈ ഡിമെറിറ്റ് പോയന്‍റ് നിലനില്‍ക്കും. നാല് ഡി മെറിറ്റ് പോയന്‍റായാല്‍ സസ്പെന്‍ഷന്‍ നേരിടേണ്ടിവരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...