പന്തളം കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

For full experience, Download our mobile application:
Get it on Google Play

പന്തളം : കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള പാലനിൽക്കുന്നതിൽ വീട്ടിൽ ലെനിൻ (32) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പുഞ്ചയിൽ നീന്തുന്നതിനിടെ അപ്രതീക്ഷിതമായി ആഴമുള്ള ഭാഗത്തേക്ക് താഴ്ന്നുപോകുകയും പിന്നീട് കാണാതാവുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, സ്കൂബാ സംഘം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. പുഞ്ചയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ ആഴവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതായി അധികൃതർ അറിയിച്ചു.

സംഭവം നടന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിച്ചിട്ടും യാതൊരു വിധ സജ്ജീകരണങ്ങളുമില്ലാതെയാണ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് ​ന​ഗരസഭയുടെ നേതൃത്വത്തിൽ വള്ളം ഇറക്കിയാണ് തിരച്ചിൽ ആരംഭിച്ചത്. നിലവിൽ പുഞ്ചയിൽ ഡിങ്കി ബോട്ട് ഇറക്കി സ്കൂബ ഡൈവിം​ഗ് സംഘമെത്തി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടിയ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...