സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം. സമരസമിതി സെക്രട്ടറി എസ് വളർമതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം. അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.

ഇതോടെയാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കിയാൽ കുറച്ച് ഉദ്യോഗാർത്ഥികൾക്ക് എങ്കിലും ജോലി ലഭിക്കും. രണ്ടുമാസം സാവകാശം വേണമെന്നാണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി...

തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി ; ആഗസ്‌റ് 3 മുതൽ 7 വരെ മഴ

0
തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ 2026 ആഗസ്‌റ്...

സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് പി രാജീവ്

0
കൊച്ചി: സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ്...