തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ സജീവം. ഇന്ന് കണ്ണൂരിൽ സംസ്ഥാന നേതൃയോഗം ചേരും. യോഗത്തിൽ ചർച്ചകൾ ഉണ്ടാകും. എന്നാൽ, ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. ഇപ്പോഴും വി വി രാജേഷ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. മേയര്‍ ആരാകുമെന്നതിൽ സസ്പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ഇന്നലെ വ്യക്തമാക്കിയത്.

ഇതിനിടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ കോൺഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആർ പി ശിവജി സിപിഎം സ്ഥാനാർത്ഥിയാകും. 24ന് കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി തീരുമാനിക്കും. കോർപ്പറേഷനിൽ വലിയ പരാജയം ഉണ്ടായി, ഉത്തരവാദിത്വമുള്ളവർ ചുമതല നിർവഹിച്ചില്ലെന്നാണ് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്ന വിമർശനം. വിഷയത്തിൽ തുടർനടപടികളിലേക്ക് കടക്കാനാണ് പാർട്ടി നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...