ന്യൂഡല്‍ഹി : വിവാദ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കോടതിയുടേതാണ് നടപടി.
അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി പ്രോസിക്യൂഷന്റെ ആവശ്യം തള്ളി. നേരത്തെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ദിഷയെ വിട്ടിരുന്നു. മൂന്ന് ദിവസത്തെ ജുഡീഷല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് ദിഷയെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം ഫെബ്രുവരി 13 അറസ്റ്റിലായ ദിഷയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച കോടതി വിധി പറയും.