തിരുവനന്തപുരം : തിരക്ക് നിയന്ത്രണം പാളിയതിന് പിന്നാലെ ശബരിമലയിലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. ശബരിമലയിലെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്ത കേരള പോലീസിന്‍റെ പാളിച്ചകൾ ഓരോന്നായി പുറത്തുവരുമ്പോഴാണ് സേനാ തലപ്പത്തെ പെട്ടെന്നുള്ള മാറ്റം. തീർത്ഥാടന കേന്ദ്രത്തിന്‍റെ ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാർ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സേനാ മാറ്റങ്ങൾ നിലവിൽ വന്നത്.
പമ്പയിൽ സ്‌പെഷ്യൽ ഓഫീസറായി ചുമതല വഹിക്കുന്ന എസ്പി കെ ആർ സുദർശനെ സന്നിധാനത്തും സന്നിധാനം സ്‌പെഷ്യൽ ഓഫിസർ ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കും മാറ്റി നിയോഗിച്ചു. പതിനെട്ടാം പടിയിലെ പോലീസ് നിയന്ത്രണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യൻ റിസർവ് ബെറ്റാലിയനാണ് ചുമതല കൈമാറിയത്. എഡിജിപി എംആർ അജിത്ത് കുമാറിന്‍റെ ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.