ബാറിൽ നിന്ന് ഇറക്കിവിട്ട ദേഷ്യത്തിന് തീയിട്ട് യുവാവ്, 11 പേർ വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ; മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സോനോറയിലെ ബാറിലുണ്ടായ തീപിടുത്തത്തിൽ 11 പേർ വെന്തുമരിച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പുറത്താക്കിയ യുവാവ് ദേഷ്യത്തിൽ ബാറിന് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി മേയർ സാന്റോസ് ഗോൺസാലസ് അറിയിച്ചു. സൊനോറയിലെ സാൻ ലൂയിസ് റിയോ കൊളറാഡോ നഗരത്തിലെ ഒരു ബാറിലാണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

മദ്യപിച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരു യുവാവിനെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി. ഇതേത്തുടർന്നുള്ള ദേഷ്യത്തിൽ യുവാവ് ഒരുതരം ‘മൊളോടോവ്’ ബോംബ് കെട്ടിടത്തിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മരിച്ചവരിൽ ഏഴ് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ നഗരത്തിലെയും അമേരിക്കയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി നഗരത്തിലെ മേയർ സാന്റോസ് ഗോൺസാലസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...