പാലക്കാട് ബിജെപിയിൽ വീണ്ടും തർക്കം ; നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ബിജെപിയിൽ വീണ്ടും തർക്കം. ബിജെപി വാട്ട്സാപ്പ് ഗ്രൂപ്പിലായിരുന്നു തർക്കം. നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം തിരിയുകയായിരുന്നു. രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് പറയാൻ മിനി കൃഷ്ണകുമാർ ആരാണ് എന്നായിരുന്നു വാട്ട്സാപ്പ് ഗ്രൂപ്പിലായിരുന്നു തർക്കം. സംസ്ഥാന വൈസ് പ്രസിഡൻ്റിന്റെ ഭാര്യ എന്ന പദവി പാർട്ടിയിൽ ഉണ്ടോയെന്ന് ചോദ്യം. രാഹുൽ വിഷയത്തിൽ മിനി മാധ്യമങ്ങളോട് പ്രതികരിച്ചതാണ് തർക്കത്തിന് കാരണം. സംസ്ഥാന ജില്ലാ നേതാക്കളെ മറികടന്നായിരുന്നു പ്രതികരണം. വേടൻ വിഷയത്തിലെ മിനിയുടെ പ്രതികരണം വിവാദമായിരുന്നു. സംസ്ഥാന നേതൃത്വം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു മിനി കൃഷ്ണകുമാറിന്റെ പ്രതികരണം.

റാപ്പർ വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് മിനി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ)യ്ക്ക് പരാതി നൽകിയിരുന്നു. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിൽ പാർട്ടി അതൃപ്തി അറിയിക്കുകയും നേതൃത്വം വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന വേടന്റെ ഗാനത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് കാട്ടിയായിരുന്നു എൻഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....