അയർലണ്ട് : പള്ളി കമ്മറ്റിയിൽ തര്‍ക്കവും ഭീഷണിയും, ഡബ്ലിനില്‍ മലയാളികള്‍ക്കെതിരെ പോലീസ് കേസ്. ബ്‌ളാക്ക് റോക്ക് ചെറിവുഡിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡെന്നിസ് സെബാസ്റ്റ്യൻ, സ്റ്റില്ല്ഗോർഗനിൽ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശി ജോബിൻ എന്നിവർക്കെതിരെയാണ് അയർലണ്ടിൽ ഗാർഡയിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡെന്നീസിനും ജോബിനും എതിരെ ഗാർഡ അന്വേഷണം ആരംഭിച്ചു. കേരളത്തിലും സമാനമായ കേസ് രജിസ്റ്റർ ചെയ്യുവാനാണ് പരാതിക്കാരുടെ നീക്കം.
കഴിഞ്ഞ ദിവസം ബ്ലാൿറോക്കിൽ നടന്ന പള്ളി കമ്മറ്റിയിൽ രണ്ടുപേർക്കും എതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അസാന്മാർഗ്ഗിക വിഷയങ്ങളിൽ ചർച്ച നടന്നപ്പോള്‍ ഇരുവരും പ്രകോപിതരാകുകയായിരുന്നു. പള്ളിയിലെ കമ്മറ്റിക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ജോബിനും ഡെന്നിസും കമ്മറ്റിക്കാരിൽ ചിലരെ അധിക്ഷേപിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചതും വധഭീഷണി മുഴക്കിയതും ഗുരുതരമായ കുറ്റങ്ങളാണ്. ഡിപോർട്ട് ചെയ്യപ്പെടാനും വന്‍തുക നഷ്ടപരിഹാരം നൽകാനും വിധിയുണ്ടാകാം. തെളിവുകളായി സിസിടിവി ദൃശ്യങ്ങള്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. അക്രമത്തിന് നേതൃത്വം കൊടുത്തവരെപ്പറ്റിയും വിവാദവിഷയം കമ്മറ്റിയിൽ ചർച്ചക്ക് കൊണ്ടുവന്ന സന്തോഷിന്റെ പങ്കും ഗാർഡ അന്വേഷണത്തിൽ ഉണ്ടെന്നാണ് വിവരം.