കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം തുടരുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള 10 സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ് പറഞ്ഞു. ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുത്ത് 8 സീറ്റുകള്‍ മാത്രം കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇടുക്കി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വെച്ചുമാറുന്ന കാര്യം അജണ്ടയില്‍ ഇല്ല എന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഏതെങ്കിലും സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാലെ വിജയിക്കു എന്ന് ആരും പറഞ്ഞിട്ടില്ല. നിലവിലുള്ള 10 സീറ്റുകളിലും മത്സരിക്കും.

വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അല്ല മുന്നണിക്കാണ് പ്രാധാന്യം എന്നും കേരള കോണ്‍ഗ്രസ് ജോസഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നാല് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോയ കോണ്‍ഗ്രസ് ഇടുക്കിയും ചങ്ങനാശ്ശേരിയും വേണമെന്ന നിലപാടില്‍ തന്നെയാണ്. സീറ്റ് തര്‍ക്കത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിച്ചില്ല. ഇതിനിടെ വീണ്ടും കേരള കോണ്‍ഗ്രസ് എം, യുഡിഎഫിലേക്ക് വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...