പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍ ഒന്നിന് സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്നേക്കും എന്നാണ് വിവരം. ഡല്‍ഹിയില്‍ വെച്ചായിരിക്കും യോഗം. ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി നേതാക്കള്‍ എല്ലാം ഡല്‍ഹിയില്‍ ഉണ്ടാകും എന്നതിനാലാണ് തീരുമാനം. തുടര്‍നടപടികള്‍ യോഗത്തിലായിരിക്കും തീരുമാനിക്കുക. 2,3 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ കേരള നേതൃത്വത്തിന്റെ തീരുമാനം അറിയിക്കും. ഉപനേതാവ് പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയാണ് സിപിഐയില്‍ പുകയുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ ഇരു പാര്‍ട്ടികളിലേയും യുവജന സംഘടകള്‍ കൂടി വിഷയം ഏറ്റെടുത്തത് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമായിട്ടുണ്ട്.

താന്‍ എഴുതിക്കൊടുക്കുന്ന പേര് അംഗീകരിക്കും എന്ന പിണറായിയുടെ നിലപാട് ഏകധിപത്യപരമാണെന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പ്രതികരിച്ചത്. സിപിഐയുടെ താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ സിപിഐഎമ്മിനെതിരായ സമീപനം സ്വീകരിക്കുന്നെന്നാണ് വിവരം. പരിഹാരത്തിനായി ഒരു ചര്‍ച്ചകളും നിലവില്‍ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നില്ല. എല്‍ഡിഎഫ് കണ്‍വീനറും ഇതില്‍ മുന്‍കൈ എടുക്കുന്നില്ലെന്നതും പ്രധാനമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....