സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം ; യുവാവിനെ കുത്തിക്കൊന്ന സംഭവം – 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എടവണ്ണ സ്വദേശി മുബഷീര്‍, പൂക്കളത്തൂര്‍ സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ സഹായിക്കാനെത്തിയ കുഴിയം പറമ്പ് സ്വദേശി പ്രജിത് ഇന്നലെയാണ് കുത്തേറ്റ് മരിച്ചത്. പ്രജിത്തിനെ കുത്തി വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മുബഷീറിനെയും ഷൈജുവിനേയും കൊണ്ടോട്ടി സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം എടവണ്ണയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബഷീറാണ് പ്രജിത്തിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് മുബഷീര്‍ പോലീസിന് മൊഴി നല്‍കിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്തിനെ അക്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കിഴിശ്ശേരി കുഴിയം പറമ്പില്‍ വെച്ച് പ്രജിത്ത് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലെത്തിയ മുബഷീറും ഷൈജുവും പ്രജിത്തിന്‍റെ സുഹൃത്തായ നൗഫലുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ സമയം ജോലി കഴിഞ്ഞ് വരികയായിരുന്ന പ്രജിത്ത് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതിനിടയിലാണ് മുബഷീര്‍ കത്തിയുപയോഗിച്ച് പ്രജിത്തിനെ കുത്തിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ നൗഫലിന്‍റെ കൈക്കും പരുക്കേറ്റു. നെഞ്ചില്‍ കുത്തേറ്റ പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിടിയിലായ മുബഷീറിന്‍റെ പേരില്‍ വേറെയും മൂന്ന് കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...