ജയ്‌പുർ : രാജസ്ഥാനിലെ ഭരത്പുരിൽ, ബി.ജെ.പി.യുടെ മുൻ എം.എൽ.എ. അതർ സിങ് ബദാന നാട്ടുകാരുടെ മർദനമേറ്റു മരിച്ചു. ഭോണ്ഡ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവിടെ ക്രഷർ യൂണിറ്റ് തുറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലെത്തുകയായിരുന്നു. ക്രഷർ തുറക്കുന്നതിനെ നാട്ടുകാർ എതിർത്തു. മുൻ എം.എൽ.എ. സ്ഥലം കൈയേറിയെന്നും അനുമതിയില്ലാതെ ഖനനം നടത്തിയെന്നും പരാതിയുണ്ട്. തർക്കത്തിനൊടുവിൽ നാട്ടുകാർ കല്ലുംവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബദാനയുടെ സഹായിക്ക് ഗുരുതര പരിക്കേറ്റു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























