തിരുവനന്തപുരം : പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം മലപ്പുറം ജില്ലയിലെ പോത്തുകൽ ഗ്രാമപഞ്ചായത്ത് അംഗം സി. കരുണാകരൻ പിള്ളയെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്‌കരൻ അയോഗ്യനാക്കിയത് . നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ഫെബ്രുവരി 11 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക്. പാർട്ടി വിപ്പ് രണ്ട് തവണ ലംഘിച്ചതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കിയത്.
കൂറുമാറ്റം : പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി
RECENT NEWS
Advertisment