സദാചാര ഗുണ്ടകള്‍ വിധവയായ യുവതിയെ വീടിനകത്ത് അതിക്രമിച്ച്‌ കയറി മര്‍ദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : സദാചാര ഗുണ്ടകള്‍ വിധവയായ യുവതിയെ വീടിനകത്ത് അതിക്രമിച്ച്‌ കയറി മര്‍ദ്ദിച്ചെന്ന് പരാതി. പത്തനാപുരത്താണ് സംഭവം. നടുക്കുന്ന് സ്വദേശിനിക്കാണ് നാലംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ബന്ധുവായ യുവാവുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ഇവരുടെ ബന്ധു തന്നെയായ മറ്റൊരു യുവാവും സംഘവും ചേര്‍ന്ന് ആക്രമണം നടത്തിയത്. സംഭവത്തില്‍ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നടുക്കുന്ന് സ്വദേശികളായ വിനോദ്, വീനീത്, അനു, ദിലീപ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. ഭര്‍ത്താവ് മരിച്ചശേഷം തൃശ്ശൂരില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...