റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ രജതജൂബിലി 2021- 22 നോട് അനുബന്ധിച്ച് റാന്നി പഴവങ്ങാടി കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ഫല വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചാക്കോ വളയനാട്ട് അധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ മുത്തുസ്വാമി, കൃഷി അസിസ്റ്റന്റ് ഹരി, മറ്റ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
ജനകീയാസൂത്രണ രജതജൂബിലിയോട് അനുബന്ധിച്ച് ഫല വൃക്ഷ തൈ വിതരണം
RECENT NEWS
Advertisment