വലിയ നടപ്പന്തലില്‍ സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വലിയ നടപ്പന്തലില്‍ അയ്യപ്പഭക്തര്‍ക്ക് പുതുതായി എത്തിച്ച 500 സ്റ്റീല്‍ കുപ്പികളില്‍ ഔഷധവെള്ള വിതരണം തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, മറ്റ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചത് മൂലം വലിയ നടപ്പന്തലില്‍ ക്യൂ നില്‍ക്കുന്ന ഒമ്പത് വരികള്‍ക്കിടയില്‍ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും. വരികള്‍ക്കിടയിലുള്ള ഭക്തര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സ്റ്റീല്‍ കുപ്പിയില്‍ വെള്ളം നല്‍കുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീല്‍ കുപ്പികള്‍ തിരഞ്ഞെടുത്തത്. വെള്ളം കുടിച്ച ശേഷം ഉടന്‍ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തര്‍ക്ക് നല്‍കുകയും കാലിയായ മുറയ്ക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. തിരക്ക് വര്‍ധിച്ചതോടെ ഭക്തര്‍ക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്.

ആറര ലക്ഷം പേരാണ് തിങ്കളാഴ്ച (നവംബര്‍ 28) വരെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. കൊവിഡ് രൂക്ഷമായ 2020ലെ തീര്‍ത്ഥാടന കാലത്ത് സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം നല്‍കിയിരുന്നു. മുന്‍കൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീല്‍കുപ്പി പിന്നീട് തിരിച്ചേല്‍പ്പിച്ച് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാന്‍ സാധിച്ചിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...