Monday, May 6, 2024 12:18 pm

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ; നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലേയും വിതരണ കേന്ദ്രങ്ങളിൽ, അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഓരോ നിയോജക മണ്ഡലങ്ങൾക്ക് വേണ്ടിയും സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്‌കുകൾ വഴിയാണ് പോളിങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നത്. പോളിങ് സാധനങ്ങൾ കൊണ്ട് പോകുന്നതിനായി ജില്ലയിൽ 695 വാഹനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ വാഹനത്തിലും സായുധ പോലീസ് ഉദ്യോഗസ്ഥനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രങ്ങളിൽ -കുടുംബശ്രീ ഫുഡ് കോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽ പൂർണമായും ഹരിത പ്രോട്ടോകോൾ നടപ്പാക്കും. പോളിങ് ഉദ്യോഗസ്ഥരുടെ സഹായത്തിനായി 248 സെക്ടർ ഓഫീസർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ 14 വിതരണ കേന്ദ്രങ്ങളാണുള്ളത്. എസ്.എൻ കോളേജ്(വർക്കല), ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ(ആറ്റിങ്ങൽ), ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ(ചിറയിൻകീഴ്), നെടുമങ്ങാട് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ (നെടുമങ്ങാട്), ശ്രീ നാരായണവിലാസം ഹയർസെക്കണ്ടറി സ്‌കൂൾ ആനാട് (വാമനപുരം), ലയോള ഐ.സി.എസ്.ഇ സ്‌കൂൾ,സൗത്ത് ബ്ലോക്ക് ശ്രീകാര്യം(കഴക്കൂട്ടം), പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ(വട്ടിയൂർക്കാവ്), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ(നേമം), ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ, മഞ്ച(അരുവിക്കര), ജി.വി.എച്ച്.എസ്.എസ് (പാറശാല,) ക്രിസ്ത്യൻ കോളേജ് (കാട്ടാക്കട), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, നെയ്യാറ്റിൻകര(കോവളം), ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ ,നെയ്യാറ്റിൻകര (നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂരില്‍ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

0
അടൂര്‍ : വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു....

‘മുരളീധരനോട് തന്നെ കുറിച്ചും എന്നോട് ചേട്ടനെ പറ്റിയും ചോദിക്കരുത് ; അടഞ്ഞ അധ്യായമാണത്’; പദ്മജ...

0
തൃശൂർ: കെ മുരളീധരനോട് തന്നെ പറ്റി ഒന്നും ചോദിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണെന്ന്...

നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട ; കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച്...

0
ന്യൂഡൽഹി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന്...

‘മിക്ക വിസിമാര്‍ക്കും ആര്‍എസ്എസ് പശ്ചാത്തലം’ ; രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കെതിരെ 181 വൈസ്ചാന്‍സിലര്‍മാരുടെ കത്ത്

0
ന്യൂഡൽഹി: വൈസ് ചാന്‍സിലര്‍ നിയമനത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത...