പത്തനംതിട്ട : നിർമാണ തൊഴിലാളികളുടെ കലക്ട്രേറ്റ് മാർച്ചിനു മുന്നോടിയായി സിഐടിയു നിർമാണ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ പ്രചരണ ജാഥ തുടങ്ങി. യൂണിയൻ സെക്രട്ടറി എസ് ഹരിദാസ് ക്യാപ്റ്റനും പ്രസിഡ ന്റ് എൻ സജികുമാർ ജാഥാ വൈസ് ക്യാപ്റ്റനുമായ ജാഥ കിടങ്ങന്നൂരിൽ സിഐടിയു വർക്കിങ് കമ്മിറ്റിയംഗം പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ എസ് ഹരിദാസിന് പതാക കൈമാറി. മിനി രവീന്ദ്രൻ അധ്യക്ഷയായി. ടി വി സ്റ്റാലിൻ, സുനിൽ തോമസ്, പി ബി സതീഷ് കുമാർ, എൻ സജികുമാർ, ജി അജയകുമാർ, സന്തോഷ്കുമാർ, പ്രകാശ് ബാബു, അബ്ദുൾ സമദ്, എം പി സജി, സണ്ണി ജോൺസൺ, നിസാംകുട്ടി, പി ആർ സാബു, സി എസ് സുകുമാരൻ, പി കെ ഗോപി എന്നിവർ സംസാരിച്ചു.
നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് നൽകുന്ന പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കുടിശിക തീർത്ത് ഉടൻ നൽകുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, നിർമാണ സാധനങ്ങൾക്ക് ജിഎസ്ടി നിരക്ക് കുറയ്ക്കുക, സ്ത്രീ തൊഴിലാളികളുടെ പെൻഷൻ പ്രായം 55 ആക്കുക, പെൻഷൻ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, വർഗീയതയെ ചെറുത്തു തോൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 13ന് രാവിലെ 10ന് കലക്ട്രേറ്റ് മാർച്ച്. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് എഐഎഡബ്ല്യുയു വർക്കിങ് കമ്മിറ്റിയംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033