Tuesday, May 13, 2025 12:22 am

ജില്ലാ കളക്ടര്‍ ഹിയര്‍….. വയര്‍ലെസ് സെറ്റിലൂടെ മുഴങ്ങിയത് കളക്ടറുടെ സ്വരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഹിയര്‍….വയര്‍ലെസ് സെറ്റ് കൈയ്യിലെടുത്ത് കളക്ടര്‍ ഇത് പറഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ കൈയ്യടിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പോലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് വിവിധതരം വയര്‍ലെസ് സെറ്റുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വയര്‍ലെസ് പ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത രീതികള്‍ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം വയര്‍ലെസ് സെറ്റിലൂടെ സംസാരിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളപോലീസിന്റെ ടെലിക്കമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ആശയവിനിമയത്തിന് വേണ്ടി പോലീസ് വകുപ്പ് ഉപയോഗിച്ച ആദ്യ ഉപകരണം മുതല്‍ അത്യാധുനിക ഉപകരണങ്ങള്‍ വരെ സ്റ്റാളില്‍ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫ്രീക്വന്‍സി കുറയുന്നതിന് അനുസരിച്ച് കമ്യൂണിക്കേഷന്റെ റേഞ്ച് കൂടുമെന്നും ഫ്രീക്വന്‍സി കൂടുമ്പോള്‍ കമ്യൂണിക്കേഷന്റെ റേഞ്ച് കുറയുമെന്നുമൊക്കെയുള്ള അറിവുകള്‍ സന്ദര്‍ശകര്‍ ഏറെ കൗതുകത്തോടെയാണ് കേട്ട് നിന്നത്. സ്റ്റാര്‍ട്ടിംഗ് സെറ്റ്, ഹാന്‍ഡില്‍ഡ് സെറ്റ് എന്നിങ്ങനെ വിവിധ രീതിയിലുള്ള വയര്‍ലെസ് സെറ്റുകള്‍ കാണാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ വിവിധ വയര്‍ലെസ് സ്റ്റേഷനുകളുടെ മിനിയേച്ചറുകളും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.

ലക്ഷ്യസ്ഥാനത്തിലേക്ക് അമ്പെയ്ത്
ജില്ലാ കളക്ടറുടെ പ്രകടനം
ഉന്നം പിടിച്ച് ലക്ഷ്യത്തിലേക്ക് അമ്പെയ്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ പ്രകടനം. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സ്റ്റാള്‍ സന്ദര്‍ശിക്കവേയാണ് കളക്ടര്‍ ഒരു കൈ നോക്കിയത്. വിമുക്തി മിഷനിലൂടെ എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണങ്ങളുടെ ഭാഗമായാണ് ‘ലഹരിക്കെതിരെ ഒരമ്പ്’ എന്ന അമ്പെയ്ത്ത് പരിപാടി വിമുക്തി സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. ജീവിതമാണ് ലഹരി എന്ന പ്രഖ്യാപനവുമായാണ് വിമുക്തിയുടെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. ജീവിതത്തെ കാര്‍ന്ന് തിന്നുന്ന മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണവും കടത്തലും തടയുക, ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തി മിഷനിലൂടെ എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.

യന്ത്രമയില്‍, എന്‍ജിന്‍ മോഡല്‍, ഫാന്‍സി ലൈറ്റുകളും…
കൗതുകമായി പട്ടികജാതി വികസന വകുപ്പ് സ്റ്റാളിലെ വിദ്യാര്‍ഥികളുടെ കരവിരുത്
വ്യത്യസ്തത പുലര്‍ത്തുന്ന കരവിരുതുകള്‍ കൊണ്ട് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ കൗതുകം സൃഷ്ടിക്കുകയാണ് പട്ടികജാതി വികസന വകുപ്പ് സ്റ്റാള്‍. പന്തളം, ഐക്കാട് ഗവ. ഐടിഐകളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയിട്ടുള്ള മോഡലുകളാണ് സ്റ്റാളിലെ പ്രധാന ആകര്‍ഷണം. ബൈക്കിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ട് നിര്‍മിച്ച മയില്‍രൂപമാണ് കാഴ്ചക്കാരെ ആദ്യം ആകര്‍ഷിക്കുന്നത്. പന്തളം ഗവ. ഐടിഐ (എസ്സിഡിഡി) യിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഈ മയിലിനു സമീപം പഴയ വാഹനങ്ങളുടെ എന്‍ജിന്റെ ലൈവ് വര്‍ക്കിംഗ് മോഡലും പ്രവര്‍ത്തിക്കുന്നു. ഇടുക്കി ഡാമിന്റെ ഒരു മിനിയേച്ചര്‍ പ്രവര്‍ത്തന രൂപം, അതിന്റെ പവര്‍ സ്റ്റേഷന്‍, സ്റ്റെപ്-അപ്പ് ട്രാന്‍സ്ഫോര്‍മര്‍ അടക്കം ഇവിടെ തയാറാക്കിയിട്ടുണ്ട്. ഇതിനു സമീപം, വെള്ളപ്പൊക്ക സമയത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യങ്ങളില്‍ തറനിരപ്പില്‍ നിന്ന് സ്വയം ഉയരുന്ന വീടുകളുടെ പ്രവര്‍ത്തന മാതൃകയും സജ്ജമാക്കിയിരിക്കുന്നു. കൊടുമണ്‍ ഐക്കാട് ഗവ. ഐടിഐ (എസ്സിഡിഡി) യിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വീടുകളുടെ പരിണാമത്തിന്റെ മാതൃകയും സ്റ്റാളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. വീട് വെക്കുമ്പോള്‍ വാട്ടര്‍ പ്രൂഫിങ്ങുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഈ വിദ്യാര്‍ഥികള്‍ സന്ദര്‍ശകരെ ബോധവത്ക്കരിക്കുന്നുണ്ട്. പിവിസി പൈപ്പുകളില്‍ നിന്നും മറ്റും നിര്‍മിച്ച ഫാന്‍സി ലൈറ്റുകളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്ത് ഇവ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.

അ വച്ചൊരു കുരുവി…ഉ വച്ചൊരു ഉറുമ്പ്…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണനമേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്റ്റാളിലെത്തിയ കുട്ടികളുടെ കണ്ണുകള്‍ കൗതുകം കൊണ്ട് വിടരുകയായിരുന്നു. കൂടല്‍ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ മലയാളം അധ്യാപകനായ വിനോദ്കുമാര്‍ വരമലയാളം പദ്ധതിയുടെ ഭാഗമായി വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. മലയാളത്തിലെ അക്ഷരങ്ങള്‍ എഴുതി അതില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ഭംഗിയുള്ള ഒരു ചിത്രമാക്കി മാറ്റാന്‍ കോന്നി സ്വദേശിയായ ഈ അധ്യാപകന് അത്ര സമയമൊന്നും വേണ്ട. മേളയിലെത്തുന്നവര്‍ക്കും പുതുതലമുറയ്ക്കും മാതൃഭാഷയോട് കൂടുതല്‍ ഇഷ്ടം തോന്നുന്നതിന് വേണ്ടിയാണ് താന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതെന്ന് ഈ അധ്യാപകന്‍ പറയുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിയും സംസ്ഥാന പാഠ്യപദ്ധതിപരിഷ്‌ക്കാരത്തെയും കുറിച്ച് ചര്‍ച്ച ചെയ്ത് ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ സെമിനാര്‍
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകള്‍, സൗകര്യങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം രാജേന്ദ്രകുമാര്‍ ക്ലാസ് അവതരിപ്പിച്ചു. സംസ്ഥാനത്തിന് ആവശ്യമായ പാഠ്യപദ്ധതി പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി നടക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രീ സ്‌കൂളുകള്‍ക്കും കൃത്യമായ സിലബസ് തയാറായി. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനവും വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. പി ടി എ, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ മികച്ച വിദ്യാഭ്യാസം കേരളത്തില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ സംബന്ധിച്ച് പട്ടിക ജാതി വികസന വകുപ്പ് ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ഗോപിക മണിക്കുട്ടന്‍ ക്ലാസ് എടുത്തു. എഡിഡിഒ ജില്ലാ പട്ടികജാതി വികസന ഓഫീസ് എസ്. ദിലീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസ് ജെഎസ് അജിത് ആര്‍ പ്രസാദ്, പറക്കോട് ബ്ലോക്ക് എസ് സി ഡി ഒ പി.ജി റാണി ,വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

ആട്ടവും പാട്ടുമായി വേദിയെ ത്രസിപ്പിച്ച് പട്ടിക ജാതി വികസനവകുപ്പ് ‘വികസനോത്സവം 2023’:
‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ പട്ടിക ജാതി വികസനവകുപ്പ് നടത്തിയ ‘വികസനോത്സവം 2023’ യുവ സാംസ്‌കാരിക പരിപാടികള്‍ കാണികളെ പിടിച്ചിരുത്തി. ഉദ്യോഗസ്ഥരുടെയും കുട്ടികളുടെയും നൃത്തസംഗീത വിരുന്ന് ആരംഭിച്ചത് കോയിപ്രം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് ഉദ്യോഗസ്ഥര്‍ ആലപിച്ച ഗാനത്തോടെയാണ്. തുടര്‍ന്ന് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ മൈം ഷോയും കൈകൊട്ടിക്കളിയും വിസ്മയമായി. കോന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് അക്ക്രഡിറ്റഡ് ഓവര്‍സീര്‍ ജി ഗീതുവിന്റെ നൃത്തവും സഹോദരിമാരായ പൂജ ലക്ഷ്മിയും പൂര്‍ണിമ ലക്ഷ്മിയും നൃത്തചുവടുകളും വേദിയെ ത്രസിപ്പിച്ചു. പന്തളം, റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് അവതരിപ്പിച്ച സംഘനൃത്തങ്ങളും അരങ്ങേറി. മല്ലപ്പള്ളി ബ്ലോക്കില്‍ നിന്നുള്ള കലാകാരന്മാര്‍ നാടന്‍പാട്ട് പാടി വേദിയെ ആവേശത്തിലാഴ്ത്തിയപ്പോള്‍ പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എസ് സി പ്രൊമോട്ടര്‍ സേതുവിന്റെ നൃത്തചുവടുകളും കാണികള്‍ക്ക് ഹരം പകര്‍ന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...