മാധ്യമ സ്ഥാപനങ്ങൾ ബി ജെ പി ക്ക് സ്വയം വിറ്റു : തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : മാധ്യമ സ്ഥാപനങ്ങൾ ബിജെപിയ്ക്ക് സ്വയം വിറ്റിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോന്നി നിയോജക മണ്ഡലം നടത്തിയ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ.ഐസക്. മാധ്യമങ്ങൾ കേരളത്തിലെ സർക്കാറിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് അതിൻ്റ പശ്ചാതലത്തിലാണ് ഇടതുപക്ഷം ജനങ്ങളുമായി നേരിട്ടും സംവദിക്കാൻ തയ്യാറായത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ബി ജെ പി വിരുദ്ധ സർക്കാരായി മാറികൊണ്ടിരിക്കുകയാണ്.

ബിജെപി അധികാരത്തിൽ ഏറിയ ശേഷം ലോക പണക്കാരിൽ 600 സ്ഥാനത്ത് കിടന്ന അദാനി ഒന്നാം സ്ഥാനത്ത് എത്തുന്ന സ്ഥിതിയാണ്. നമ്മുടെ സർക്കാറിനെ എങ്ങനെ എങ്കിലും തകർക്കാനാണ് കേന്ദ്ര സർക്കാരിൻ്റ നീക്കം. പത്തനംതിട്ടയുടെ എം പി പത്തനംതിട്ടയ്ക്ക് വേണ്ടി എന്തെങ്കിലും പാർലമെൻ്റിൽ പറഞ്ഞിട്ടുണ്ടോ. കേരളത്തിനു വേണ്ടി നിലപാടെടുക്കുന്ന എംപിമാർ വരണം. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഒരാൾ പോലും ഉണ്ടാകില്ല. എല്ലാവർക്കും തൊഴിൽ നൽകാനുള്ള പരിപാടി സർക്കാർ മുന്നോട്ട് വയ്ക്കുകയാണ്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കും വീട്ടമ്മമാർക്കും ക്ഷേമ പെൻഷൻ നൽകും ഡോ. ഐസക് പറഞ്ഞു.

റാലി മാരൂർപാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ നിയോജക മണ്ഡലം സെക്രട്ടറി പി ജെ അജയകുമാർ അധ്യക്ഷനായി.സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സംസ്ഥാന കമ്മിറ്റി അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ശ്യാംലാൽ, എ എൻ സലിം ,എൽ ഡി എഫ് നേതാക്കളായ എബ്രഹാം വാഴയിൽ, സോമൻ പാമ്പായിക്കോട്, പത്മ ഗിരീഷ്, രാജു നെടുവം പുറം, സണ്ണി കൊട്ടാരത്തിൽ, സി കെ അശോകൻ, പി ആർ രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....