Friday, May 16, 2025 6:39 am

പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി എസ്. പ്രേം കൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു. വൈകുന്നേരം മൂന്നരയോടെ കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 3.45 കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ എ. ഷിബു പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറിന് ചുമതല കൈമാറി.
തെരഞ്ഞെടുപ്പ്, ടൂറിസം, തീര്‍ഥാടനം, പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ എല്ലാ പ്രധാന മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ ശ്രമിക്കുമെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടര്‍ പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന് പ്രത്യേക മുന്‍തൂക്കം നല്‍കുമെന്നും ജനങ്ങളും ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ടൂറിസം വകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ അധിക ചുമതലയും നിര്‍വഹിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. 2017 ബാച്ച് ഐഎഎസ് ഓഫീസറായ പ്രേം കൃഷ്ണന്‍ തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായാണ് സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍, മലപ്പുറം ജില്ലാ വികസന കമ്മീഷണര്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. ബിടെക് ബിരുദധാരിയായ ഇദ്ദേഹം ഇന്‍ഫോസിസിലും ബിഎസ്എന്‍എലിലും എന്‍ജിനീയറായി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അഞ്ജു ശിവദാസ് ആണ് ഭാര്യ. മകള്‍ വൈഗ കൃഷ്ണ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം ചുമതല ഏറ്റെടുക്കാനെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തി​ന്റെ സ്വന്തം മൊബൈൽ ആപ്പ്

0
തിരുവനന്തപുരം : കാലാവസ്ഥയുടെ കാര്യം പറയാനാകാത്ത സ്ഥിതിയാണിപ്പോൾ, നല്ല വെയിൽ പൊടുന്നനെ...

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തിൽ മന്ത്രി വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന...

0
ദില്ലി : കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തിൽ മധ്യപ്രദേശിലെ മന്ത്രി...

സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും

0
കൊച്ചി : നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ...

കോഴിക്കോട്ട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മലയമ്മയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് മലയമ്മ സ്വദേശി...