ശബരിമല തീര്‍ഥാടനം ശുചിത്വ – മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശുചിത്വ- മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജൈവ, അജൈവ മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തും. സന്നിധാനത്ത് പുതിയതായി സ്ഥാപിച്ച തുമ്പൂര്‍മുഴി ബിന്നുകള്‍, നിര്‍മാണം പുരോഗമിക്കുന്ന ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനത്തിനായി അംഗീകൃത ഏജന്‍സികളെ ഏല്‍പ്പിക്കും. അജൈവമാലിന്യം പൂര്‍ണമായും ശേഖരിച്ച് തരംതിരിച്ച് നീക്കം ചെയ്യും.

മാലിന്യം കത്തിക്കുന്നത് പൂര്‍ണമായി ഒഴിവാക്കും. സന്നിധാനത്ത് ശേഖരിക്കുന്ന മുഴുവന്‍ അജൈവ മാലിന്യങ്ങളും ബൈയ്ല്‍ ചെയ്ത് ബണ്ടിലുകള്‍ ആക്കി സൂക്ഷിക്കും. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം നടപ്പാക്കുമെന്നും ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞു. ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ

0
കോഴിക്കോട് : കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു

0
ചെന്നൈ: സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍...

നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച

0
കോഴിക്കോട്: നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത്...