സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യാതിഥിയായ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തി പരേഡ് അഭിവാദ്യം സ്വീകരിക്കും. ആഘോഷത്തിന് മുന്നോടിയായുള്ള സേനകളുടെ പരിശീലനത്തിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പരേഡ് ഗ്രൗണ്ട് സന്ദര്‍ശിച്ചു.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍  ഫോറസ്റ്റ്, എക്‌സൈസ്, റിസര്‍വ് പോലീസ്, പോലീസ്, പോലീസ് വനിത, എന്നി വിഭാഗം പ്ലാറ്റൂണുകളുടെ പരിശീലനമാണ് നടന്നത്. അസി.കമാന്‍ഡന്റ് പി.പി സന്തോഷ്‌കുമാറാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളിൽ  ക്ഷണിതാക്കളുടെ പരമാവധി എണ്ണം 100 ആയിരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കൈകള്‍ അണുവിമുക്തമാക്കുകയും, തെര്‍മല്‍ സ്‌കാനിംഗിനു വിധേയകമാകുകയും ചെയ്യണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...