പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത, അഴിമതി, ജനദ്രോഹ നടപടികള്‍, വന്യജീവി ആക്രമണം, ആരോഗ്യമേഖലയുടെ തകര്‍ച്ച എന്നിവയ്ക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സമര സംഗമം സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. സമരസംഗമം കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.
യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ അഡ്വ. എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം. നസീര്‍, അഡ്വ. പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.
കെ.പി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി അംഗങ്ങള്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍, ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്‍റുമാര്‍, ഭാരവാഹികള്‍, പോഷക സംഘടന സംസ്ഥാന, ജില്ലാ പ്രസിഡന്‍റുമാര്‍, ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സഹകരണസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്ന സമര സംഗമം വിജയിപ്പിക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.