Monday, July 7, 2025 8:04 am

ജില്ലാ വികസനസമിതി യോഗം ; ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പല നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നത് മൂലമാണ് കാലതാമസം നേരിടേണ്ടി വരുന്നത്.
കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ്, പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ കോടതി സമുച്ചയ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ അവലോകനം ചെയ്യുന്നതിനായി റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കും.

കോടതി സമുച്ചയത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയാക്കി സ്‌കെച്ച് ഉടന്‍ സമര്‍പ്പിക്കും. 19(1) അന്തിമ വിജ്ഞാപനം ഉള്‍പ്പെടെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കോടതി സമുച്ചയത്തിനുള്ള ഭൂമി ഏറ്റെടുക്കണം. പത്തനംതിട്ട – അയിരൂര്‍ റോഡിലെ വാട്ടര്‍ അതോറിറ്റിയുടെ റെസ്റ്റൊറേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തണം.

പത്തനംതിട്ട നഗരത്തിലെ റിംഗ് റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ജംഗ്ഷന്‍ വരെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഇരുവശവും ടൈല്‍ പാകി നടപ്പാത ക്രമീകരിക്കണം. ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനാല്‍ ഇത് പ്രഭാത-സായാഹ്ന സവാരിക്കായി ഉപയോഗിക്കാം. റോഡിന്റെ ഇരുവശങ്ങളിലും അനധികൃത കച്ചവടക്കാരുള്ളതിനാല്‍ തിരക്കേറിയ വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്നതിന് പൊതുമരാമത്ത് നിരത്തുവിഭാഗം നടപടി സ്വീകരിക്കണം.

കാരംവേലി എസ്എന്‍ഡിപി സ്‌കൂള്‍ മുതല്‍ നെല്ലിക്കാല ഗവ സ്‌കൂള്‍ വരെയുള്ള ഭാഗം സ്‌കൂള്‍ സോണായി പരിഗണിച്ച് രണ്ട് സൈഡിലും പൊതുമരാമത്ത് നിരത്തുവിഭാഗം കൈവരികള്‍ നിര്‍മിക്കണം. കാല്‍നടയായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഒരുക്കണം. ഓമല്ലൂര്‍-കുളനട റോഡിന്റെ നിര്‍മാണം എസ്റ്റിമേറ്റ് പ്രകാരമാണോ നടത്തിയിട്ടുള്ളതെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പരിശോധിക്കണം. മേയ് രണ്ട് മുതല്‍ ജില്ലയില്‍ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് അദാലത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച പരാതികളില്‍ സ്വീകരിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ജൂലൈ പത്തിന് മന്ത്രിതല അവലോകനയോഗം ജില്ലാതലത്തില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡിന്റെ സര്‍വേ അടുത്ത ആഴ്ചകൊണ്ടു പൂര്‍ത്തിയാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. സര്‍വേകല്ലുകള്‍ എടുത്തുകളഞ്ഞത് പുനസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കണം. എംസി റോഡില്‍ തിരുവല്ലയ്ക്കു സമീപം പന്നിക്കുഴി പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്ന്നതുമൂലമുള്ള അപകടാവസ്ഥ പരിഹരിക്കണം. ബഥേല്‍പ്പടി-ചുമത്ര റോഡ് പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ നടപടി സ്വീകരിക്കണം.

ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. തിരുവല്ല ബൈപാസിലെ മഴുവങ്ങാട്, ബിവണ്‍-ബിവണ്‍, രാമന്‍ചിറ എന്നീ ജംഗ്ഷനുകളിലെ സൗന്ദര്യവത്ക്കരണം സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ നടത്തും. മഴുവങ്ങാട് മീന്‍ചന്തയുടെ അടുത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ അഞ്ച് സെന്റ് സ്ഥലത്തും സൗന്ദര്യവത്ക്കരണം നടത്തണം. പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. വെള്ളം ഒഴുകിപോകാനുള്ള ക്രമീകരണം ഉണ്ടാക്കണം. തിരുവല്ല ബൈപാസ് റോഡിലെ നാലു ജംഗ്ഷനുകളില്‍ വേഗത കുറയ്ക്കുന്ന രീതിയിലുള്ള സ്റ്റഡ്ഡുകള്‍ വയ്ക്കണം.

ബൈപാസ് ഒഴികെയുള്ള റോഡില്‍ ഹംപ് വെയ്ക്കണം. കീച്ചേരിവാല്‍ക്കടവ് റോഡ് ആസ്തിയില്‍ ഉള്‍പ്പെടുത്തണം, പുളിക്കീഴ് റോഡ് കൈമാറണം. ആഞ്ഞിലിത്താനം കമ്യൂണിറ്റിഹാളിന്റെ ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തികള്‍ നടത്തണം. ഈ
മൂന്നു പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നത് തദ്ദേശഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഉറപ്പാക്കണം. തിരുവല്ല നഗരസഭയിലെ സെക്രട്ടറിയുടെയും നെടുമ്പ്രം സെക്ഷനിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെയും ഒഴിവ് അടിയന്തിരമായി നികത്തണം. തിരുവല്ല മണ്ഡലത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സ്‌കൂളുകളുടെ അവലോകനം നടത്തി റിപ്പോര്‍ട്ട് അടുത്ത ജില്ലാ വികസന സമിതിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

വിദ്യാലയങ്ങളില്‍ നിന്ന് ലഹരിമാഫിയയെ തുടച്ചുനീക്കുന്നതിനായി എക്‌സൈസ്, വിദ്യാഭ്യാസ, പോലീസ് വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ സമീപത്തെ കടകളില്‍ പരിശോധന നടത്തുന്നത് കൂടാതെ ബൈക്കിലെത്തി കച്ചവടം നടത്തുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന നടത്തണം. എക്‌സൈസ് വിംഗ് വിദ്യാലയങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തണം. പത്തനംതിട്ട റിംഗ് റോഡില്‍ പുറമ്പോക്കിലെ സ്ലാബിന് മുകളില്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തെരുവുനായശല്യം നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. പേവിഷബാധ ചികിത്സാസൗകര്യവും വാക്‌സിനേഷന്‍ ക്രമീകരണവും നടത്തണം. ചുങ്കപ്പാറ, പെരുമ്പെട്ടി, എഴുമറ്റൂര്‍ ഭാഗത്ത് സ്ഥിരമായി വൈദ്യുതി മുടങ്ങുന്ന പ്രവണതയുണ്ട്. മരച്ചില്ലകള്‍ വെട്ടുന്ന പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പുത്തൂര്‍പ്പടി-ഇളമനപ്പടി പാലം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ജില്ലയിലെ റോഡുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. മല്ലപ്പള്ളി കീഴ്വായ്പൂരുള്ള ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കണം. അമ്പനിക്കാട്-തെള്ളിയൂര്‍-വെള്ളാര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം. ജില്ലയിലെ റോഡുകളിലെ കാടുകള്‍ തെളിച്ചും ഓടകള്‍ ശുചീകരിച്ചും പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യാത്ര നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ ബൈപാസില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി.സജി പറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാര്‍ക്കിംഗാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ആനയടി-കൂടല്‍ റോഡിലെ പഴകുളം ഭാഗത്ത് കുടിവെള്ളം കിട്ടുന്നില്ല. കല്ലടയാറിന്റെയും അച്ചന്‍കോവിലാറിന്റെയും വശങ്ങള്‍ കെട്ടി സംരക്ഷിക്കണം. അടൂര്‍ ഗവ.ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ആശുപത്രി പരിസരത്ത് ഉപയോഗരഹിതമായി കിടക്കുന്ന വാഹനങ്ങള്‍ എത്രയും വേഗത്തില്‍ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല-മല്ലപ്പള്ളി -ചേലക്കൊമ്പ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കലിനുള്ള തുടര്‍പ്രവര്‍ത്തികള്‍ എത്രയും വേഗം നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയില്‍ പൂര്‍ത്തിയാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി.രാധാകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂരിലെ അനാഥാലയത്തിൽ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ഡിഎന്‍എ പരിശോധന നടത്താൻ പോലീസ്

0
പത്തനംതിട്ട: അടൂരിലെ അനാഥാലയത്തിൽ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പോലീസ് ഡിഎന്‍എ പരിശോധന...

മരം ദേഹത്ത് വീണ് മധ്യവയസ്ക്കൻ മരിച്ചു

0
പൂച്ചാക്കൽ : മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് വീണ് അരൂക്കുറ്റി പഞ്ചായത്ത്...

സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി

0
കണ്ണൂര്‍ : കണ്ണൂര്‍ വളപട്ടണം സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി....

ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം

0
കൊൽക്കത്ത : ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ...