പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽക്കെതിരെ ജൂലൈ 9 ന് നടക്കുന്ന പൊതുപണിമുടക്കിൽ ജില്ലയിലെ തടി വെട്ടിക്കയറ്റ് മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളും പങ്കെടുക്കും. ലേബർ കോഡ് ഉപേക്ഷിക്കുക, ഈ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തുക, സംസ്ഥാന സർക്കാർ ലേബർ കാർഡുകൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ പണിമുടക്കുവാൻ ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ എൻ റ്റി യു സി ജില്ലാ കമ്മറ്റി തീരുമാനിച്ചു.
ആർ സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ പി സി സി അംഗം പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ഗ്രേസി തോമസ്, എ ജി ആനന്ദൻ പിള്ള, അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, റ്റി സി തോമസ്, സി പി ജോസഫ്, അനീഷ് ഗോപിനാഥ്, പി കെ മുരളി, റെഞ്ചി പതാലിൽ, പി വി ഏബ്രഹാം, റെനീസ് മുഹമ്മദ്, ജോർജ് മോഡി, മുരളി മേപ്പുറത്ത്, ജോൺ മുണ്ടപ്പള്ളിൽ, പപ്പൻ പള്ളിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.