ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ നടത്തും. ജില്ലയിൽ നിന്നും 600ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പകെടുക്കുന്നു. പത്തനംതിട്ട സി.സി. വിനോദ്കുമാർ നഗറിൽ (Royal Auditorium) രാവിലെ 8 മണിക്ക് ചാമ്പ്യൻഷിപ്പ് ആരംഭിക്കും. പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പ് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് ഉദ്ഘാടനം നിർവ്വഹിക്കുകയും വിജയികൾക്ക് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മെഡൽ വിതരണോദ്ഘാടനം നിർവ്വഹിക്കും. വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) ജഡ്ജിയും കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഹൻഷി പി.രാംദയാൽ മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പൂർണ്ണമായും വേൾഡ് കരാട്ടെ ഫെഡറേഷൻ നിയമമനുസരിച്ചും സംസ്ഥാന ദേശീയ അസോസിയേഷൻ നിയന്ത്രണത്തിലുമായാണ് നടത്തുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ വിജയികളായവർ സംസ്ഥാന – ദേശീയ – അന്തർദേശീയതലത്തിൽ വരെ മത്സരിക്കുവാൻ അവസരം ലഭിക്കുന്നു എന്നത് വലിയ പ്രാധാന്യത്തോടെയാണ് മത്സരാർത്ഥികൾ വീക്ഷിക്കുന്നത്. ജില്ലാ മത്സരങ്ങളിൽ 600ൽ അധികം മത്സരാർത്ഥികൾ വന്നുചേരുന്നത് ജില്ലയിൽ ആദ്യം എന്നത് വളരെ പ്രധാനമാണ്. Prasad John Mampra
District President
Pathanamthitta District Karate Do Association 0468 2222 444 9447400888

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...