ആറന്മുള : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മണിനാദം 2020 ജില്ലാതല നാടന്‍പാട്ട് മത്സരം നടത്തി. ആറന്മുള എഴീക്കാട് കോളനിയില്‍ നടന്ന ജില്ലാതല നാടന്‍പാട്ട് മത്സരം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.സതീഷ് കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, ബോഡി ബില്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി വി.സി അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നാടന്‍പാട്ട് ജില്ലാതല മത്സരത്തില്‍ പരുമല യുവാ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി 25,000 രൂപയും ട്രോഫിയും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടി. കോന്നി അട്ടച്ചാക്കല്‍ മഹിമ ക്ലബ്ബ്, തിരുവല്ല ഫോക് മീഡിയ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി.
മണിനാദം 2020 -ജില്ലാതല നാടന്‍പാട്ട് മത്സരം ; പരുമല യുവാ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി -അട്ടച്ചാക്കല്‍ മഹിമ ക്ലബ്ബ്, തിരുവല്ല ഫോക് മീഡിയ എന്നിവ രണ്ടും മൂന്നും സ്ഥാനത്ത്
RECENT NEWS
Advertisment