അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എല്‍. അനിതകുമാരി നിര്‍വഹിച്ചു. കൗമാര സൗഹൃദ ആരോഗ്യ പരിപാടിയുടെ ഭാഗമായി പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ നേതൃത്വം നല്‍കുന്ന ‘കര്‍മ’ ലഹരി വിരുദ്ധ കാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹിച്ചു. ജില്ലയില്‍ പരിശീലനം ലഭിച്ച 1193 പിയര്‍ എഡ്യൂക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുകയാണ് കാമ്പയിന്റെ ലക്ഷ്യം.

ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഗീതാകുമാരി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആരോഗ്യം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ സംഘടിപ്പിച്ച പോസ്റ്റര്‍, കവിത രചന മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി.

കൗമാര സൗഹൃദ ആരോഗ്യ പരിപാടി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍, ജില്ലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ഷാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് ബെഞ്ചുവാ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ( ആരോഗ്യം) എസ് ശ്രീകുമാര്‍, കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഫാ. ബിജു മാത്യു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രധാനാധ്യാപിക പി എം ജയമോള്‍, ആര്‍ ബി എസ് കെ കോര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, ആരോഗ്യപ്രവര്‍ത്തകര്‍, പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...