പത്തനംതിട്ട : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വൈകുന്നേരം ജില്ലയിലെ വിവധ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിൽ ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു.
ടൗൺ മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അധ്യക്ഷധ വഹിച്ചു. ഡി സി സി ഭാരവാഹികളായ എ സുരേഷ് കുമാർ ശാമുവേൽ കിഴക്കുപുറം, റോഷൻ നായർ, ജാസ്സിംകുട്ടി , എം സി ഷെരീഫ്, അബ്ദുൾകലാം ആസാദ്, റോസിലിൻ സന്തോഷ്, സജിനി മോഹൻ , അഫ്‌സൽ ആനപ്പാറ, സജി കെ സൈമൺ, ഏബൽ മാത്യു, ഷാനവാസ് പെരിങ്ങമ്മല ,ജോസ് കുടുംന്തറ, അനിൽ കുമാർ ,രെഞ്ചു എം , ജോസ് പനിച്ചിക്കൽ ,റോബിൻ എന്നിവർ പ്രസംഗിച്ചു.