പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മാലിന്യ നിര്‍മാര്‍ജനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ബസ്സ്റ്റാന്റിനു സമീപം നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ ശുചിത്വത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെയ് മാസത്തില്‍ ശുചീകരണ യജ്ഞം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ ജില്ലയില്‍ ഉടനീളം നടന്നു വരുന്നു. പ്ലാസ്റ്റിക്, പാഴ്വസ്തുക്കള്‍ പ്രത്യേകം ശേഖരിക്കുന്നത് ക്ലീന്‍ കേരള കമ്പനി ഏറ്റുവാങ്ങി സംസ്‌കരിക്കും. ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കും. എല്ലാ ഭവനങ്ങളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ നടത്തും.
ഹരിത കര്‍മ സേനാംഗങ്ങള്‍, വ്യാപാരികള്‍, തൊഴിലാളികള്‍, എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗം സാറ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, ജിജി വര്‍ഗീസ്, സോണി കൊച്ചു തുണ്ടില്‍, ഗീതു മുരളി, ബിജോ പി മാത്യു, സുനിതാ ഫിലിപ്പ്, സുമിത ഉദയകുമാര്‍, കോഴഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.