പത്തനംതിട്ട : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ ടി.ബി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാകളക്ടര്‍ പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ‘അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം’എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പത്തനംതിട്ട ജില്ലയില്‍ ടി.ബി മുക്ത ക്യാമ്പയിനില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മൈലപ്ര പഞ്ചായത്തിനും സ്വകാര്യ ആശുപത്രികളില്‍ നിന്നും ഏറ്റവും കൂടുതല്‍ റഫറല്‍, ടി.ബി നോട്ടിഫിക്കേഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് പുഷ്പഗിരി മെഡിക്കല്‍ കോളേജിനും പോഷകാഹാര വിതരണ പദ്ധതിയില്‍ പങ്കാളികളായ തേജസ് മിനിസ്ട്രിക്കും പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികളായ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാകളക്ടര്‍ നിര്‍വഹിച്ചു. സിഗ്നേച്ചര്‍ ക്യാമ്പയിന്‍ എക്സിബിഷന്‍, വിവിധ ബോധവല്‍ക്കരണ കലാപരിപാടികള്‍ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.നിരണ്‍ബാബു, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ടി ബി എലിമിനേഷന്‍ ഡോ. ബിബിന്‍ സാജന്‍, സീനിയര്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ശ്രീരാജ് , ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അശോക് കുമാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.രാജേഷ്, ജില്ലാ ടി.ബി സെന്ററിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.എസ് നീന, ഐ.എ.പി പത്തനംതിട്ട സെക്രട്ടറി ഡോ. ബിബിന്‍ സാജന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ‘ആശാപ്രവര്‍ത്തകര്‍, നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.