തിരുവല്ല : ജില്ലാതല ദേശീയ ഗണിതശാസ്ത്ര ദിനാചരണം മാർത്തോമ്മാ കോളേജിൽ നടത്തി. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിപാടി. മാത്‌സ് മെന്റൽ ചലഞ്ച്, പോസ്റ്റർ പ്രസന്റേഷൻ, ഐഡിയ പിച്ചിങ് പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങൾ നടത്തി. മാത്‌സ് മെന്റൽ ചാലഞ്ചിൽ റാന്നി സെയ്ന്റ് തോമസ് കോളേജിലെ ആദിശങ്കറിനും ക്രിസ്റ്റിക്കും ഒന്നാംസമ്മാനം ലഭിച്ചു.
രണ്ടാംസമ്മാനം മാർത്തോമ്മാ കോളേജിലെ ഹേമയ്ക്കും അഭിനന്ദയ്ക്കുമാണ്. മൂന്നാം സമ്മാനം കാതോലിക്കേറ്റ് കോളേജിലെ ഗൗരിക്കും കോളിനുമാണ്. ഐഡിയ പിച്ചിങ് പ്രസന്റേഷനിൽ മാർത്തോമ്മാ കോളേജിലെ റോഷിനിയും നീതുവും ഒന്നാംസ്ഥാനം നേടി. രണ്ടാം സമ്മാനം മാർത്തോമ്മാ കോളേജിലെ മാനസയും നന്ദനയും കരസ്ഥമാക്കി. പോസ്റ്റർ പ്രദർശനത്തിൽ റാന്നി സെയ്ന്റ് തോമസ് കോളേജിലെ അമൽ അനിലും വിജയപ്രസാദും ഒന്നാംസമ്മാനം നേടി. രണ്ടാംസമ്മാനം കാതോലിക്കേറ്റ് കോളേജിലെ ലക്ഷ്മി പ്രിയ, ആർഷ എന്നിവർ നേടി. മൂന്നാം സമ്മാനം മാർത്തോമ്മാ കോളേജിലെ റാണിയും അമൂല്യയും നേടി. മാർത്തോമ്മാ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ.മാത്യു വർക്കി, ഡോ. ജയാ ജേക്കബ്, ബി.ദീപ്തി, ആർ.രതീഷ്, ഡോ. റോഷൻ സാറാ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.