ജില്ലാതല ദേശീയ ഗണിതശാസ്ത്ര ദിനാചരണം മാർത്തോമ്മാ കോളേജിൽ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജില്ലാതല ദേശീയ ഗണിതശാസ്ത്ര ദിനാചരണം മാർത്തോമ്മാ കോളേജിൽ നടത്തി. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്‌, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിപാടി. മാത്‌സ്‌ മെന്റൽ ചലഞ്ച്, പോസ്റ്റർ പ്രസന്റേഷൻ, ഐഡിയ പിച്ചിങ് പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങൾ നടത്തി. മാത്‌സ്‌ മെന്റൽ ചാലഞ്ചിൽ റാന്നി സെയ്ന്റ് തോമസ് കോളേജിലെ ആദിശങ്കറിനും ക്രിസ്റ്റിക്കും ഒന്നാംസമ്മാനം ലഭിച്ചു.

രണ്ടാംസമ്മാനം മാർത്തോമ്മാ കോളേജിലെ ഹേമയ്ക്കും അഭിനന്ദയ്ക്കുമാണ്. മൂന്നാം സമ്മാനം കാതോലിക്കേറ്റ് കോളേജിലെ ഗൗരിക്കും കോളിനുമാണ്. ഐഡിയ പിച്ചിങ് പ്രസന്റേഷനിൽ മാർത്തോമ്മാ കോളേജിലെ റോഷിനിയും നീതുവും ഒന്നാംസ്ഥാനം നേടി. രണ്ടാം സമ്മാനം മാർത്തോമ്മാ കോളേജിലെ മാനസയും നന്ദനയും കരസ്ഥമാക്കി. പോസ്റ്റർ പ്രദർശനത്തിൽ റാന്നി സെയ്ന്റ് തോമസ് കോളേജിലെ അമൽ അനിലും വിജയപ്രസാദും ഒന്നാംസമ്മാനം നേടി. രണ്ടാംസമ്മാനം കാതോലിക്കേറ്റ് കോളേജിലെ ലക്ഷ്മി പ്രിയ, ആർഷ എന്നിവർ നേടി. മൂന്നാം സമ്മാനം മാർത്തോമ്മാ കോളേജിലെ റാണിയും അമൂല്യയും നേടി. മാർത്തോമ്മാ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ.മാത്യു വർക്കി, ഡോ. ജയാ ജേക്കബ്, ബി.ദീപ്തി, ആർ.രതീഷ്, ഡോ. റോഷൻ സാറാ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...