ജില്ലാതല പട്ടയമേള മാറ്റിവെച്ചു
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം ഒക്ടോബര്‍ 17 രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
—
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതിയ കെട്ടിടങ്ങള്‍ മന്ത്രി ആര്‍. ബിന്ദു 18ന് ഉദ്ഘാടനം ചെയ്യും
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതുതായി നിര്‍മിച്ച വര്‍ക്‌ഷോപ്, കാന്റീന്‍, ജിംനേഷ്യം, ഡ്രോയിംഗ് ഹാള്‍, രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പിക്കും. ക്യാമ്പസില്‍ രാവിലെ 11 നടക്കുന്ന ചടങ്ങില്‍ പ്രമോദ് നാരായണ്‍ എം. എല്‍. എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
—
ആട് വസന്ത നിര്‍മാര്‍ജ്ജന യജ്ഞം :പ്രതിരോധ കുത്തിവെയ്പ്പ് ഒന്നാം ഘട്ടം 18 മുതല്‍
ആട് വസന്ത പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ ഒന്നാം ഘട്ടം ഒക്ടോബര്‍ 18 മുതല്‍ തുടര്‍ച്ചയായ 15 പ്രവൃത്തി ദിവസങ്ങളിലായി ജില്ലയിലെ മൃഗാശുപത്രികള്‍ വഴി നടക്കും. ഒന്നാം ഘട്ടത്തില്‍ നാല് മാസത്തിനു മുകളില്‍ പ്രായമുള്ള ഗര്‍ഭിണികളല്ലാത്ത എല്ലാ ആടുകള്‍ക്കം ചെമ്മരിയാടുകള്‍ക്കും വാക്‌സിന്‍ നല്‍കുന്നു.സൗജന്യമായി നല്‍കുന്ന വാക്‌സിനേഷനോടെപ്പം ഭാരത് പശുധന്‍ പോര്‍ട്ടലില്‍ ആടുകളുടെ രജിസ്‌ട്രേഷനും നടത്തും.
നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി
നെടുമ്പ്രം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി നിര്‍വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
—
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആവശ്യത്തിന് മെഡിസിന്‍ കവറുകളും എക്‌സറേ ഫിലിം കവറുകളും നവംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 29. ഫോണ്‍ : 0468 2214108.
—
പുരുഷമേട്രന്‍ കം റെസിഡന്റ് ട്യൂട്ടര്‍ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറ കടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയനവര്‍ഷം പുരുഷമേട്രന്‍ കം റെസിഡന്റ് ട്യൂട്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പ്രവര്‍ത്തിപരിചയമുള്ള പട്ടികജാതിയില്‍പ്പെട്ട ബിരുദവും ബിഎഡും യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നവരുടെ പ്രവര്‍ത്തിസമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെയായിരിക്കും. വിദ്യാര്‍ഥികളുടെ രാത്രികാലപഠന മേല്‍നോട്ടങ്ങളുടെയും ഹോസ്റ്റലിലെ ട്യൂഷന്‍ പരിശീലകരുടെയും മേല്‍നോട്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ട്യൂട്ടര്‍മാര്‍ക്കായിരിക്കും. ബയോഡേറ്റയും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയും ഒക്ടോബര്‍ 23 നകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസനഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 9544788310, 8547630042.
ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2224070. വെബ്‌സൈറ്റ് : www.etenders.kerala.gov.in.
—
കൂണ്‍വളര്‍ത്തല്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രം റാന്നി ബ്ലോക്ക് ഓഫീസില്‍ ആരംഭിച്ച കൂണ്‍വളര്‍ത്തല്‍ പരിശീലനത്തിന് സീറ്റ് ഒഴിവ്. പ്രായപരിധി 18-44. പങ്കെടുക്കുന്നവര്‍ 17 ന് റാന്നി ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 8330010232, 04682270243.