ജില്ലാതല പട്ടയമേള ഫെബ്രുവരി 26 ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഫെബ്രുവരി 26 രാവിലെ 10.30 ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പട്ടയം വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാക്ഷണവും വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 106 കുടുംബങ്ങള്‍ക്ക് കൈവശ ഭൂമിക്ക് ഉടമസ്ഥവകാശ രേഖ നല്‍കും.

റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്കം, എം.പി ആന്റോ ആന്റണി, എംഎല്‍എ മാരായ അഡ്വ.മാത്യു ടി. തോമസ്, അഡ്വ.കെ. യു. ജനീഷ്‌കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, പത്തനംതിട്ട നഗരസഭ അധ്യക്ഷ സിന്ധു അനില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...